സംസ്ഥാനത്ത് ബിജെപി നേതാക്കളിൽ അതൃപ്തി പരക്കുന്നുവെന്ന് സൂചന. ബിജെപി സംസ്ഥാന നേതൃയോഗത്തിൽ നിന്ന് മുൻ അധ്യക്ഷന്മാരായ വി മുരളീധരനെയും കെ സുരേന്ദ്രനെയും ഒഴിവാക്കിയതോടെ സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിനെതിരെ പാർട്ടിക്കുള്ളിൽ നീക്കം ശക്തമായി. ......
കണ്ണൂർ: പേവിഷബാധ സ്ഥിരീകരിച്ച അഞ്ചു വയസുകാരൻ മരിച്ചു. തമിഴ്നാട് സ്വദേശികളായ ദമ്പതികളുടെ മകൻ ഹരിത്താണ് മരിച്ചത്.......
ദോഹ: ഖത്തറിലെഇന്ത്യൻ ഫാർമസിസ്റ്റുമാരുടെ കൂട്ടായ്മയായ ഫാർമ ക്ലബിന്റെ നേതൃത്വത്തിൽ നടന്ന ഇന്ത്യൻ ഫാർമ ഫുട്ബോൾ പ്രീമിയർ ലീഗ് (IPFL) ഫുട്ബോൾ പ്രേമികൾക്ക് ആവേശം നിറഞ്ഞ ഒരു മത്സരം സമ്മാനിച്ച് സമാപിച്ചു. എം.ഐ.സി. ......
ദോഹ: 'മാലിന്യത്തിൽ നിന്ന് സമ്പത്തിലേക്ക്' എന്ന പ്രമേയത്തിൽ മുനിസിപ്പാലിറ്റി മന്ത്രാലയം സംഘടിപ്പിക്കുന്ന പുനരുപയോഗ സുസ്ഥിരതയിലേക്കുള്ള സമ്മേളനത്തിന്റെയും പ്രദർശനത്തിന്റെയും അഞ്ചാമത് പതിപ്പ് സമാപിച്ചു.
രണ്ട് ദിവസത്തെ പരിപാടിയിൽ നിരവധി മന്ത്രിമാർ പങ്കെടുത്തു. സർക്കാർ, അർദ്ധ സർക്കാർ സ്ഥാപനങ്ങൾ, സ്വകാര്യ മേഖല കമ്പനികൾ, പ്രാദേശിക ഫാക്ടറികൾ, നിരവധി അന്താരാഷ്ട്ര കമ്പനികൾ എന്നിവർ പങ്കാളിത്തം വഹിച്ചു.അനുഭവങ്ങളും വൈദഗ്ധ്യവും കൈമാറുന്നതിനുള്ള പ്രമുഖ ദേശീയ, അന്തർദേശീയ വേദിയാണ് സമ്മേളനം വാഗ്ദാനം ചെയ്യുന്നതെന്ന് മുനിസിപ്പാലിറ്റി മന്ത്രി അബ്ദുല്ല ബിൻ ഹമദ് ബിൻ അബ്ദുല്ല അൽ-അത്തിയ പറഞ്ഞു. ......
മണ്ണാമല യൂണിവേഴ്സിറ്റി നഗർ ഐരാട്ടിൽ തെക്കതിൽ സുരേഷ്-സനൂജ ദമ്പതിമാരുടെ ഏകമകൾ നന്ദ(17)യാണ് മരിച്ചത്. വ്യാഴാഴ്ച വൈകിട്ട് വീടിനടുത്തുള്ള കുട്ടുകാരിയുടെ വീട്ടിൽ പോകുന്നെന്നുപറഞ്ഞ് പോയതാണെന്ന് വീട്ടുകാർ പറയുന്നു.
രാത്രിയായിട്ടും കാണാതായതിനെ തുടർന്ന് അച്ഛൻ കിളികൊല്ലൂർ പോലീസിൽ പരാതി നൽകി. ......
വി എസ് അച്യുതാനന്ദന്റെ ആരോഗ്യനിലയില്‍ പുരോഗതിയെന്ന് മകൻ വി എ അരുണ്‍കുമാർ.
മരുന്നുകളോട് പ്രതികരിക്കുന്നുണ്ട്.
വലിയ ആത്മവിശ്വാസത്തിലാണ് ഞങ്ങള്‍ എന്നും അരുണ്‍കുമാർ പറഞ്ഞു.
ഫേസ്ബുക്കിലൂടെ അരുണ്‍ ഇക്കാര്യം അറിയിച്ചത്. തിരുവനന്തപുരം പട്ടം S.U.T ആശുപത്രിയില്‍ ചികിത്സയിലാണ് വി എസ് അച്യുതാനന്ദൻ. ......